
ഒരു നേര്‍ത്ത നാദം കേട്ടു ഞാന്‍ എന്‍
ജാലക വാതില്ക്കല് വന്നെത്തി നോക്കി
ചില്ലുടന്ജോരീ ജാലകത്തിന് പടിയില്‍
എന്നോര്മകള് ചിതറിക്കിടപ്പൂ...
മൌനവും പേറി നില്‍ക്കുന്നൊരീ മേഘത്തിന്
ഗദ്ഗദമെന്തെ എന്റെ കാതില്‍?
നേര്‍ത്തൊരു മര്മരമായ് ഇന്നെനിക്കുള്ളില്
വിശിയടിചോരീ കടല്‍ക്കാറ്റും,
എന്തെ ഇന്നൊരു തേങ്ങലിന് മുഖപടം
അണിഞെന്റെ ജാലക വാതില്ക്കല്-
വന്നെത്തി നോക്കി മറഞ്ഞിടുന്നു ?
എന്തോ പറയുവാനാശിച്ചപോലെന്
ജാലകമൊന്നു തുറന്നടഞ്ഞു,
എന്തെ ഇന്നെന്തേ ഓര്മ തന് വീണ
താനെ നാദമുതിര്ത്തിടുന്നു?
ഒരു നൂറു സ്വപ്നങ്ങള്‍ ചിറകുകള് വച്ചീ
ചെമ്മാനത് ഓടി നടപ്പൂ ..
ഇന്നെന്റെ പാട്ടിനു പല്ലവിയായൊരു
മരുപാട്ടെന്തേ എന്റെ കാതില്‍ ?.
വീണ്ടുമെന്‍ ജാലകവതില്ക്കല് വന്നു-
ഞാന്‍ എന്തിനോ എത്തി നോക്കി..
അവിടെ ഞാന്‍ കണ്ടൊരാ ശൂന്യതയ്ക്കും ഈ
സന്ധ്യംബരത്തിന് നേര്‍ത്ത ഛവി.
ഓര്‍മ്മതന്‍ ചെപ്പിലീ ശൂന്യതയും പേറി
ഞാന്‍ എന്‍ ജാലകപ്പടിയില്‍ നിന്നു പിന്തിരിഞ്ഞു.
വീണ്ടുമെന്തോ പരയുവാനെന്നപോല്
ചില്ല് ജാലകം തുറന്നടഞ്ഞു..
ഞാന്‍ എന്‍ ഓര്‍മ്മകളെ ഭയന്നിട്ടെന്നപോല്
ജാലകപ്പടിയില്‍ നിന്നോടിയോളിപ്പൂ,
എന്നോര്‍മ്മകളില്‍ നിന്നോടിയോളിപ്പൂ..
ahhhhhhhhhhhhhhhhhhhhhhhhhhhhhh!!!!!!!!!!!!!!
ReplyDeleteNice Foto......
ReplyDelete