Thursday, March 19, 2009

നിലാവിന്റെ കൈയോപ്പിനായി...

എന്റെ കവിതയുടെ പതിനാലാം വരി മുറിയുന്നു,
വെട്ടുന്നു, തിരുത്തുന്നു പിന്നെയുമെങ്കിലും
പതിനാലാം വരിമാത്രമിനിയും കിട്ടിയില്ല.
എവിടെ നിന്നോ തപ്പിപ്പിടിച്ച ഒരായിരം
ഗദ്ഗദങ്ങള്‍ പേറി പിന്നെയും പരതി ഞാന്‍ .
പക്ഷേ! പതിനാലാം വരി മാത്രം പിന്നെയും മുറിയുന്നു.
പലവട്ടം പാടിപ്പതിഞ്ഞ ഒരീണം,
പലടവന തേടി അലഞ്ഞ ഒരീണം-
മൂളി ഞാന്‍ തേടി തപിക്കുന്നു വീണ്ടും
എന്റെ കവിതയുടെ പതിനാലാം വരിക്കു മാത്രമായ് .

ഇതെന്റെ രക്തമാം കവിത, എന്റെ മാത്രം,
നിലാവിന്റെ കൈയോപ്പിനായ് ഞാന്‍ -
പ്രത്യേകം കുറിക്കുന്നോരീ വരികള്‍;
തപ്പി തടഞ്ഞീ വരികള്‍ക്കിടയില്‍ ഞാന്‍ ,
പതിനാലാം വരിമാത്രമിനിയും കിട്ടിയില്ല.
ഇനിയും വൈകുകില്‍ നിലാവ് മാഞ്ഞിടും,
മേഘത്തിന്‍ താരാട്ടില്‍ മയങ്ങിതളര്‍ന്നു -
മൂടിപ്പുതച്ചു ഉറക്കം തുടങ്ങീടും.
ഞാനോ നിശ തന്‍ ചിറകില്‍ മയങ്ങണം, ഏകനായി.

നിശ തന്‍ താരാട്ട് കേള്‍ക്കേണ്ട എനിക്കിനി
അതില്‍ നിറയും കര്‍ണ കട്റൊരമാം ഈണങ്ങള്‍
ഭയന്നല്ലോ ഞാന്‍ നിലാവിന്‍ കൂട്ട് തേടുന്നു;
നിലാവില്‍ അലിയുവാന്‍ കൊതിക്കുന്നു.
കഴിയില്ല നിലവിനെന്നെ തനിച്ചാക്കാന്‍ ,
മേഘങ്ങള്‍ തല്ലി തകര്‍ത്തു ഉണരുമെനിക്കായി.
തേടി നോക്കട്ടെ ഞ്ണന്‍ മേഘതുണ്ടുകള്‍ക്കിടയില്‍
എന്റെ കവിതയുടെ പതിനാലാം വരിയും.

1 comment:

  1. Y don u mak sum Translations for profile viewers? S dis blog restrited for ur mallu frenz only?????? Help us readin dis out yaar!!!!

    ReplyDelete